ബജറ്റ് 2026-27

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്‍റെ 2026-2027 വര്‍ഷത്തെ ബജറ്റ് 27-02-2026 ന് വൈസ് പ്രസിഡന്‍റ് ശ്രീമതി. രമ്യ C.H അവതരിപ്പിച്ചു.
വികസന നയവും ലക്ഷ്യങ്ങളും
മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് ജനങ്ങളെ സജ്ജരാക്കുകയും, ഡിജിറ്റൽ സാക്ഷരതയും ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വികസന നയത്തിന്റെ അടിസ്ഥാന ലക്ഷ്യം. യുവജനങ്ങളുടെ അറിവും ഊർജവും സമൂഹനന്മയ്ക്കായി വിനിയോഗിക്കുന്നതിനോടൊപ്പം, പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കി അവരെ മുഖ്യധാരയിലെത്തിക്കുന്നതിനും പ്രാധാന്യം നൽകും.
പ്രധാന ലക്ഷ്യങ്ങൾ:
- കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശാസ്ത്രീയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക.
- പൊതുവിദ്യാലയങ്ങളുടെ നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തുക.
- പിന്നാക്ക വിഭാഗങ്ങൾക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുക.
- സംരംഭകത്വം പ്രോത്സാഹിപ്പിച്ച് പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തുക.
- ഉത്തരവാദിത്വ ടൂറിസത്തിലൂടെ തീരദേശ മേഖലയിൽ സുസ്ഥിര വികസനം ഉറപ്പാക്കുക.
- "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന ആശയം പ്രചരിപ്പിച്ച് മാലിന്യമുക്ത പഞ്ചായത്ത് സൃഷ്ടിക്കുക.
- യുവജനങ്ങളുടെ കഴിവുകളും അധ്വാനവും സമൂഹ വികസനത്തിനായി പ്രയോജനപ്പെടുത്തുക.
- വിജ്ഞാൻ ആലപ്പുഴ പദ്ധതിയുടെ അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
ഈ നയങ്ങളും ലക്ഷ്യങ്ങളും ജനകീയ പങ്കാളിത്തത്തിലൂടെയും സുസ്ഥിര വികസന കാഴ്ചപ്പാടിലൂടെയും പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.